Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regular Services

കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ്ഥി​രം സ​ർ​വീ​സാ​ക്കി മാ​റ്റി റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ്ഥി​​​രം സ​​​ർ​​​വീ​​​സ് ആ​​​ക്കി റെ​​​യി​​​ൽ​​​വേ. ഇ​​​ത് കൂ​​​ടാ​​​തെ ചി​​​ല ലോ​​​ക്ക​​​ൽ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളും സ്ഥി​​​രം സ​​​ർ​​​വീ​​​സ് ആ​​​ക്കാ​​​നും അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​ൻ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സ്, ക​​​ണ്ണൂ​​​ര്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​ര്‍, പാ​​​ല​​​ക്കാ​​​ട് - ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ്, കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു പാ​​​സ​​​ഞ്ച​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ല്‍ - കോ​​​ഴി​​​ക്കോ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് പാ​​​ല​​​ക്കാ​​​ട്ടേ​​​യ്ക്ക് നീ​​​ട്ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.​​​ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16313 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​ൻ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 16 മു​​​ത​​​ലും ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16314 മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സ് മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് മാ​​​ര്‍​ച്ച് 17 മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 56632 ക​​​ണ്ണൂ​​​ര്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​റി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 17 മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16611 പാ​​​ല​​​ക്കാ​​​ട് - ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് പാ​​​ല​​​ക്കാ​​​ട്ട്നി​​​ന്ന് മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 66328 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു പാ​​​സ​​​ഞ്ച​​​ര്‍, ട്രെ​​​യി​​​ന്‍ മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി ആ​​​രം​​​ഭി​​​ക്കും.

ശ​​​നി, ഞാ​​​യ​​​ർ ഒ​​​ഴി​​​കെ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് ദി​​​വ​​​സ​​​മാ​​​ണ് ഈ ​​​മെ​​​മു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16363 എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് മാ​​​ര്‍​ച്ച് 18 മു​​​ത​​​ലും ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16364 വേ​​​ളാ​​​ങ്ക​​​ണ്ണി - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 19 മു​​​ത​​​ലു​​​മാ​​​ണ് സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി ഓ​​​ടി​​​ത്തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16610 മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ല്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന എ​​​ക്‌​​​സ്പ്ര​​​സ് മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ പാ​​​ല​​​ക്കാ​​​ട്ടേ​​​ക്ക് നീ​​​ട്ടും. ഫ​​​റോ​​​ക്ക്, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, താ​​​നൂ​​​ര്‍, തി​​​രൂ​​​ര്‍, കു​​​റ്റി​​​പ്പു​​​റം, പ​​​ട്ടാ​​​മ്പി, ഷൊ​​​ര്‍​ണൂ​​​ര്‍, ഒ​​​റ്റ​​​പ്പാ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​വും. മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ലി​​​നും കോ​​​ഴി​​​ക്കോ​​​ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള സ്റ്റോ​​​പ്പു​​​ക​​​ളി​​​ലും സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലും മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up